പാണഞ്ചേരി പഞ്ചായത്തിലെ ഗവ. എൽ.പി സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടി പുനരാരംഭിച്ചു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഗവ.എൽ.പി സ്‌കൂളുകളിൽ നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. കുട്ടികൾക്ക് പോഷക മൂല്യമുള്ള മികച്ച ഭക്ഷണം നൽകി അവരുടെ കായികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് അടിത്തറ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നുപോയ പദ്ധതി ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. പട്ടിക്കാട്, പീച്ചി ഗവ. എൽ.പി സ്‌കൂളുകൾ, പൂവൻചിറയിലെയും പീച്ചിയിലെയും ഗവ.ട്രൈബൽ എൽ.പി സ്‌കൂളുകൾ എന്നിവിടങ്ങളിലെ 930 കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ഇതിനായി 992,612 രൂപ ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി. അനിത, വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ എം.ജെ. അനീഷ്, പി.ടി.എ പ്രസിഡന്റ് പി.ജെ അജി, പഞ്ചായത്തംഗം ആരിഫ റാഫി, ഹെഡ്മിസ്ട്രസ് പി.സി. നിർമലാദേവി, പീച്ചി ഗവ. എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ജെ. ടെസ്സി, ഗവ. െ്രെടബൽ എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസുമാരായ എം.കെ. ജിജി,  പി.കെ ചാന്ദിനി എന്നിവർ സംസാരിച്ചു. തുടർന്ന്  കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി.



Post a Comment

0 Comments