വാണിയംപാറയിൽ വയോമിത്രം പദ്ധതിയുടെ വാഹനം അപകടത്തിൽപ്പെട്ടു


പട്ടിക്കാട്. ദേശീയപാത വാണിയംപാറയിൽ വയോമിത്രം പദ്ധതിയുടെ വാഹനം അപകടത്തിൽ പെട്ടു. സാരമായി പരിക്കേറ്റ ഡോക്ടറേയും രണ്ട് സ്റ്റാഫ് നഴ്‌സുമാരേയും പീച്ചീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പൊട്ടിമട അങ്കണവാടിയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ പുറപ്പെട്ടതായിരുന്നു സംഘം. ദേശീയപാതയിൽ നിന്നും പൊട്ടിമട ഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു കാർ വന്ന് പുറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് അപകടത്തിൽ പെട്ട കാറാണ് വയോമിത്രം പദ്ധതിയുടെ വാഹനത്തിൽ ഇടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് നിർത്താതെ പോയ ടിപ്പർ ലോറിക്കായുള്ള തിരച്ചിൽ തുടരുന്നു.

Post a Comment

0 Comments