പെൻഷൻ പരിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് പെൻഷനേഴ്‌സ് യൂണിയൻ


ആറാംകല്ല്. 12-ാം ശമ്പള, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ യോഗം ആവശ്യപ്പെട്ടു. യൂണിയന്റെ ഒല്ലൂക്കര ബ്ലോക്ക് ഇടക്കാല കൗൺസിൽ യോഗവും ശില്പശാലയും നവംബർ 30 ന് ആറാംകല്ല് പെൻഷൻ ഭവനിൽ ജില്ലാ പ്രസിഡന്റ് ഇ.വി. ദശരഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ സി.ആർ. ദാസ്, ഒ. സോമശേഖരൻ മാസ്റ്റർ,  അഡ്വ. കെ.കെ. സന്തോഷ്‌കുമാർ എന്നിവർ ക്ലാസുകൾ എടുത്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് ഇ. കുഞ്ഞുണ്ണി മേനോൻ അധ്യക്ഷനായ യോഗത്തിൽ സി.സി. രാമകൃഷ്ണൻ, എൻ.കെ. സഹദേവൻ, കെ. ഗോപിനാഥമേനോൻ, പി.എം. രമേഷ് ചന്ദ്രൻ, കെ.കെ. ജോൺ, രവീന്ദ്രൻ പനയത്ത്, എം.എം. ബാബു തുടങ്ങിയവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിയ്ക്കുക, 20 വർഷ സർവീസിന് പൂർണ്ണ പെൻഷൻ അനുവദിയ്ക്കുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനസ്ഥാപിയ്ക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗത്തിൽ പാസാക്കി.



Post a Comment

0 Comments