കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു


മണ്ണുത്തി. കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് കോൺഗ്രസ്സ് നടത്തിയ മാർച്ച് അക്രമാസക്തമായി. വായ്പാവിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സഹകരണ സംഘം രജിട്രാർ സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ടിരുന്നു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളായ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ ജൈജു സെബാസ്റ്റ്യൻ, കെ സി അഭിലാഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൽ ബേബി, സജീവൻ കുരിയച്ചിറ, യൂത്ത് കോൺഗ്രസ്  പ്രസിഡന്റ് ജിത്ത് ചാക്കോ,  കെഎസ്‌യു  പ്രസിഡന്റ് ബ്ലസൻ വർഗീസ് തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.



Post a Comment

0 Comments