തൃശൂർ. കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2022 23 വർഷത്തെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെന്റ് വാല്യു അഡീഷണലിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ജില്ലയിൽ നടപ്പാക്കാൻ ഒരുങ്ങി കൃഷി വകുപ്പ്. വിവിധ പ്രോജക്ടുകൾ ഡിസംബർ 7 ന് മുൻപ് ഹാജരാക്കണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു. എസ്എഫ്എസി മുഖേന കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവിനുള്ള യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സബ്‌സിഡി നൽകുന്ന പദ്ധതിയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ പ്രോജക്ട് സമർപ്പിക്കണം. കൊപ്രഡ്രയറുകൾ, വിവിധ ഉത്പന്നങ്ങൾ ഉണക്കുന്നതിനുള്ള ഡ്രയറുകൾ എന്നിവ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്‌സിഡിയായി 4 ലക്ഷം രൂപ പദ്ധതി വഴി അനുവദിക്കും. ഇതിനായി പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക കർമസേന, അഗ്രോ സർവീസ് സെന്ററുകൾ, കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് പ്രോജക്ടിന് ആയി അപേക്ഷിക്കാം. കൂടാതെ കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷിക ഉത്പന്ന സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സബ്‌സിഡിയും പദ്ധതി വഴി നൽകും. പഴം പച്ചക്കറി വിപണനത്തിനായുള്ള സോളാർ ഡ്രൈസൈക്കിളിന് 50ശതമാനം സബ്‌സിഡി, നാടൻ പഴം പച്ചക്കറി വിപണനത്തിന് പ്രീമിയം ഔട്ട്‌ലറ്റുകൾ സ്ഥാപിക്കുന്നതിന് മാർക്കറ്റിംഗിൽ 3 വർഷത്തെ പരിചയമുള്ള എഫ് പി ഒ കൾ, കുടുംബശ്രീ യൂണിറ്റുകൾ പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയ്ക്കും അനൂക്യം ലഭിക്കുന്നതാണ് പുതിയ പദ്ധതി.


0 Comments