പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ ചേർന്നു


പട്ടിക്കാട് : തൊഴിൽ നേടാം നാടിനൊപ്പം, തൊഴിൽ അന്വേഷണം ഇനി ഒരു പണിയാവില്ല തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സംസ്ഥാന സർക്കാരിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന എന്റെ തൊഴിലിന്റെ അഭിമാനം എന്ന പദ്ധതി പ്രകാരമാണ് എല്ലാ പഞ്ചായത്തുകളിലും തൊഴിൽസഭ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തൊഴിൽസഭ സംഘടിപ്പിക്കും. വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, കെ.വി. അനിത, കില റിസോഴ്‌സ് പേഴ്‌സൺ വി.കെ. ബേബി എന്നിവർ തൊഴിൽ സഭയിൽ പങ്കെടുത്തു. ഓരോ പ്രദേശത്തുമുള്ള തൊഴിലന്വേഷകരെ അതാത് പ്രദേശങ്ങളിൽ തന്നെയുള്ളതും കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമുണ്ടാക്കുക. വികസന വകുപ്പുകളും മറ്റു സർക്കാർ ഏജൻസികളും വാഗ്ദാനം ചെയ്യുന്ന തൊഴിൽ അവസരങ്ങളും സഹായങ്ങളും തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ നേരിട്ട് തൊഴിലന്വേഷകരെ പരിചയപ്പെടുത്തുക. തൊഴിൽ അന്വേഷകരുടെ കാര്യശേഷി വികസിപ്പിക്കുന്നതിന് സർക്കാർ പരിശീലന ഏജൻസികളെയടക്കം പ്രാദേശികമായി ഉപയോഗിക്കുന്നതിനുള്ള കൂട്ടായ്മകൾ തദ്ദേശ സ്വയംഭരണ തലത്തിൽ രൂപപ്പെടുത്തുക. സംരംഭക കൂട്ടായ്മകളെ പരിപോഷിപ്പിക്കുന്നതിന് വിവിധ വകുപ്പുകളും ഏജൻസികളും നടത്തുന്ന പരിപാടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സംഘടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാക്കുക. സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പദ്ധതികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക സാമ്പത്തിക വികസന പദ്ധതികളെ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.



Post a Comment

0 Comments