പട്ടിക്കാട്. തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ സമ്മേളനത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി പാണഞ്ചേരി കർഷകസംഘം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓലമെടച്ചൽ മത്സരം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി സിപിഎം ഏരിയ കമ്മറ്റി അംഗം സാവിത്രി സദാനന്ദൻ ഉൽഘാടനം ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക് കർഷക സംഘം പാണഞ്ചേരി മേഖല പ്രസിഡന്റ് പി.വി സുദേവൻ സമ്മാനദാനം നടത്തി. കർഷക സംഘം പഞ്ചായത്ത് ഭാരവാഹികളായ ലത കൃഷ്ണൻകുട്ടി, സി.എം ദാമോദരൻ, പഞ്ചായത്ത് മെമ്പർമാരായ ആനി ജോയ്, അനീഷ് മേക്കര, മഹിള അസോസിയേഷൻ നേതാക്കൾ, കർഷക സംഘം മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments