ബഫർസോൺ മേഖല: മഞ്ഞക്കുന്ന്, പട്ടിലുംകുഴി അങ്കണവാടികളിൽ നാളെ പ്രൊഫോർമ പൂരിപ്പിച്ച് നൽകാം


പട്ടിക്കാട്. ബഫർസോൺ പട്ടികയിൽ ഉൾപ്പെട്ട സ്ഥലം ഉടമകൾക്ക് മഞ്ഞക്കുന്ന് അങ്കണവാടിയിൽ നാളെ (ഡിസംബർ 30 വെള്ളി) രാവിലെ 9.30 മുതൽ 1 മണി വരെയും പട്ടിലുംകുഴി അങ്കണവാടിയിൽ നാളെ ഉച്ചയ്ക്ക് 1 മുതൽ 4 വരെയും പ്രൊഫോർമ പൂരിപ്പിച്ച് നൽകുന്നതിനും സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അറിയിച്ചു. വനാതിർത്തിയിൽ നിന്ന് ഒരു കിലോമിറ്റർ ചുറ്റളവിൽ ഉള്ള എല്ലാംവരും പ്രൊഫോർമ പൂരിപ്പിച്ച് നൽകണമെന്നും മെമ്പർ അറിയിച്ചു.



Post a Comment

0 Comments