ലഹരി വിപത്തിനെതിരെ പ്രചാരണ പരിപാടികളുമായി നാലാം വാർഡ്


പട്ടിക്കാട്. ലഹരി ഉപയോഗത്തിനെതിരെ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ നാലാം വാർഡിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി വി-മുക്തി എന്ന പേരിൽ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിനായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി വാർഡ് മെമ്പർ ഇ.ടി. ജലജൻ അറിയിച്ചു. രക്ഷാധികാരി പി.പി. രവീന്ദ്രൻ, ചെയർമാൻ ഇ.ടി. ജലജൻ, വൈസ് ചെയർമാൻ ജോർജ്ജ് വർഗ്ഗീസ്, കൺവീനർ വി.കെ സുരേശൻ, ജോയിന്റ് കൺവീനർ അജു തോമസ്, ട്രഷറർ മജീദ് വലിയകത്ത്, കമ്മിറ്റി അംഗങ്ങളായി എ.എസ്. മോഹനൻ, റെജി വി. മാത്യു, സുബിൻ കെ.എസ്, കബീർ ടി.എം., ദയാനന്ദൻ ഇ.വി., ഷൈനി വർഗ്ഗീസ്, ബിജു, രാജു, പ്രകാശൻ, ഉഷാ പുഷ്‌കരൻ, നസീർ വി.എം., ബെന്നി സി.പി, രാമദാസ് ഒ.വി., സജി കെ.ആർ., രതീഷ് എം.കെ., സുജിത്ത് എം.എസ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ ഫഌക്‌സ് പ്രചരണം, നോട്ടീസ് വിതരണം, പ്രതിജ്ഞ ചടങ്ങുകൾ എന്നിവ നടപ്പിലാക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.



Post a Comment

0 Comments