പവർ ഹോം ഇലക്ട്രിക്കൽസ് ആന്റ് സാനിറ്ററീസ് പ്രവർത്തനമാരംഭിച്ചു


പട്ടിക്കാട്. എം.കെ. ഇലക്ട്രിക്കൽസിന്റെ സഹോദര സ്ഥാപനമായ പവർ ഹോം ഇലക്ട്രിക്കൽസ് ആന്റ് സാനിറ്ററീസ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. വടക്കുംനാഥൻ മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ നമ്പൂതിരിപ്പാട് ഭദ്ര ദീപം തെളിയിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി. ജലജൻ, സുബൈദ അബൂബക്കർ, കെ.വി. അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  രമ്യ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ജയകുമാർ ആദംകാവിൽ, വ്യാപാരി വ്യവസാ യി ഏകോപന സമിതി പ ട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് പി.വി. ജോബി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, സിപിഐഎം ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, പ്രൊപ്രൈറ്റർ എം.കെ. സുധീഷ്  തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments