പഞ്ചായത്ത് ഓഫീസ് സ്‌റ്റോപ്പിൽ എത്താത്ത ബസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി


പട്ടിക്കാട്. പീച്ചി ഡാം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ പട്ടിക്കാട് പഞ്ചായത്ത് ഓഫീസ് സ്‌റ്റോപ്പ് ഒഴിവാക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പാണഞ്ചേരി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡന്റുമായ ബാബു തോമസ് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ  എം.പി. ജെയിംസ്, ജില്ലാ കളക്ടർ, തൃശൂർ ആർ.ടി.ഒ എന്നിവർക്ക് പരാതി നൽകി. 
ഏതാനും സ്വകാര്യ ബസ്സുകൾ പട്ടിക്കാട് സെന്ററിലും പഞ്ചായത്ത് ഓഫീസ് സ്‌റ്റോപ്പിലും എത്താതെ നേരിട്ട് തൃശൂരിലേക്ക് പോകു കയാണ്. ബസ്സുകൾക്ക് റൂട്ട് അനുവദിച്ച് നൽകിയ പെർമിറ്റിൽ പട്ടിക്കാട് പഞ്ചായത്ത് ഓഫീസ് വരെ പോകണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ബസ്സുകളുടെ ഫെയർ സ്‌റ്റേജ് പീച്ചി മുതൽ തൃശൂർ വരെ പട്ടിക്കാട് പോയി തിരികെ എത്തുന്നതിനുള്ള 2 കി.മീ. കൂടി ഉൾപ്പെടുത്തിയാണ് 30 രൂപ നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ  പഞ്ചായത്ത് ഓഫീസ് സ്‌റ്റോപ്പിലേക്കും ബസ് സ്റ്റാന്റിലേക്കും ബസ്സുകൾ എത്താൻ വേണ്ട കർശന നിർദ്ദേശം നൽകണമെന്നും അല്ലാത്ത പക്ഷം ഫെയർ സ്‌റ്റേജ് കുറക്കുന്നതിന് നടപടി സ്വീകരിക്ക ണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ബാബു തോമസും പീച്ചി വാർഡ് വികസന സമിതി അംഗം തങ്കായി കുരിയനും ചേർന്ന് ഡെപ്യൂട്ടി ട്രാൻ സ്‌പോർട്ട് കമ്മീഷണർക്ക് പരാതി സമർപ്പിച്ചു.



Post a Comment

0 Comments