കണ്ണാറ വാർഡിൽ വയോജനങ്ങൾക്കായി ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി

കണ്ണാറ. കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് വയോജനങ്ങൾക്കായി ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്തി.  വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കായി  വിവിധതരം വ്യായാമ രീതികൾ, ഓർമ്മശക്തി വളർത്തുന്നതിനുള്ള പരിശീലനം തുടങ്ങിയവയും സംഘടിപ്പിച്ചു.

ഇസാഫ് സാന്ത്വനം മാനസികാരോഗ്യ പദ്ധതിയുടെ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇസാഫ് സാന്ത്വനം പദ്ധതി സീനിയർ മാനേജർ മെറീന ജോസഫൈൻ, പ്രൊജക്റ്റ് കോഡിനേറ്റർമാരായ റോസ്മേരി ജോൺ, അമൽ, പ്രൊജക്റ്റ് അസിസ്റ്റൻറ് ബ്ലസി മത്തായി തുടങ്ങിയവർ നേതൃത്വം നൽകി. 

അംഗനവാടി ടീച്ചർ മിനി, വയോജനങ്ങളുടെ പ്രതിനിധിയായി വിലാസിനി തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments