മയിലാട്ടുംപാറ. മഹിളാസമാജം പ്രവർത്തകർ 1986ൽ മയിലാട്ടുംപാറയിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടുനിൽകി. മയിലാട്ടുംപാറ വാർഡിൽ നടന്ന ഗ്രാമസഭയിൽ വെച്ച് സ്ഥലത്തിൻ്റെ രേഖകൾ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. അനിതയ്ക്ക് മഹിളാസമാജത്തിന്റെ പ്രസിഡന്റ് തൈമാ ലിൽ ലളിത തങ്കപ്പനും, സെക്രട്ടറി രാധമണി ഗോപിയും ചേർന്ന് കൈമാറി.
വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ അധ്യക്ഷയായിരുന്നു. വാർഡിന്റെ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന നിലയിൽ ഒരു ബിൽഡിംഗ് ഈ സ്ഥലത്ത് പണയണമെന്നാണ് നിലവിലെ തീരുമാനം എന്ന് വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ പറഞ്ഞു.
മയിലാട്ടുംപാറ വാർഡിന്റെ 90 ശതമാനത്തോളം ഭാഗം കാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഈ പ്രദേശം ബഫർ സോണിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഗ്രാമസഭയിൽ പ്രമേയം പാസാക്കി.


0 Comments