മുടിക്കോട്. വാർഡിലെ അങ്കണവാടികളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. വാർഡ് മെമ്പർ ആരിഫ റാഫി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾ സമ്മാനങ്ങൾ കൈമാറുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ടീച്ചർമാരായ അശ്വതി, ഭഗീരഥി, അങ്കണവാടി ഹെൽപ്പർമാരായ അനിത, ഷാഹിത, വാർഡ് കൺവീനർ പ്രശോഭ്, വയോജനങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments