ചാലാംപാടം. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ തൃശൂർ സൗത്ത് സെന്റർ കൺവെൻഷൻ ആരംഭിച്ചു. ഇന്നലെ വൈകീട്ട് നടന്ന പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.സി. ചാക്കോ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ഷാജി എം. പോൾ പ്രസംഗിച്ചു.
25 ഞായർ വരെ ചാലാംപാടം ഐപിസി ഫിലദൽഫ്യ ഹാൾ ഗ്രൗണ്ടിൽ കൺവെൻഷൻ നടക്കും. ദിവസവും വൈകീട്ട് 6.30 മുതൽ 9 വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർമാരായ സാജു ചാത്തന്നൂർ, തോമസ് മാമ്മൻ, കെ.ജെ തോമസ്, ഫിലിപ്പ് പി തോമസ് തുടങ്ങിയവർ പ്രസംഗിക്കും. മിസ്പ വോയ്‌സ് ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ ടി.എം ജോസഫ്, പാസ്റ്റർ ഷൈജു കെ.എക്‌സ്, പാസ്റ്റർ റെജി വർഗ്ഗീസ്, ജിബിൻ കെ.ജെ, സണ്ണി പോൾ തുടങ്ങിയവർ നേതൃത്വം നൽകും.

0 Comments