വഴുക്കുംപാറ വാർഡ് ഗ്രാമസഭ ചേർന്നു


പട്ടിക്കാട് : പാണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡ് വഴുക്കുംപാറ ഗ്രാമസഭാ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി .പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. 

ജനകീയാസൂത്രണ പദ്ധതി പ്രകാരം തയ്യാറാക്കുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങൾ അകന്നു നിൽക്കരുതെന്ന് പ്രസിഡന്റ് പറഞ്ഞു. ക്യാൻസർ ബാധിതനായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി സുമനസ്സുകളിൽ നിന്ന് സമാഹരിച്ച 65,000 രൂപ കൈമാറി. സംസ്ഥാന സീനിയർ വിഭാഗം ഗുസ്തിയിൽ സ്വർണ്ണം നേടിയ അഭിനവ്,  സംസ്ഥാന സ്‌കൂൾ കായികമേളയിൽ  മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ അശ്വതി മനോജ്  എന്നിവരെ ഗ്രാമസഭ അനുമോദിച്ചു. കായിക ഉപകരണങ്ങൾ വാങ്ങുന്നതിനായി 10,000 രൂപ ധനസഹായവും നൽകി. 

ഉറവും പാടം ഫൈവ് സ്റ്റാർ ക്ലബ്ബിൽ വെച്ച് ചേർന്ന ഗ്രാമസഭായോഗത്തിൽ വാർഡ് വികസന സമിതി കൺവീനർ ലിബീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആസൂത്രണസമിതി ഉപാധ്യക്ഷനുമായ കെ.വി. ചന്ദ്രൻ, കോഓർഡിനേറ്റർ പ്രേമദാസ് എന്നിവർ  സംസാരിച്ചു. ഗ്രാമസഭയ്ക്ക് ശേഷം സൗജന്യ നേത്ര പരിശോധന ക്യാമ്പും ഉണ്ടായിരുന്നു.


Post a Comment

0 Comments