താണിപ്പാടത്ത് ബൈക്കിടിച്ച് കാൽനട യാത്രക്കാരി മരിച്ചു


പട്ടിക്കാട്. ദേശീയപാത താണിപ്പാടത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. താണിപ്പാടം മൂലംകോടൻ ജോർജ്ജിന്റെ ഭാര്യ സുശീല (53) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന സുശീലയെ തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മേരിഗിരി സ്വദേശിയുടെ ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ സുശീലയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: ജിജി, മിജി. മരുമക്കൾ: ജോബി, അജീഷ്.



Post a Comment

0 Comments