പട്ടിക്കാട്. ദേശീയപാത താണിപ്പാടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കുരിയച്ചിറ തെക്കൂട്ട് വീട്ടിൽ കിഷോറിന്റെ മകൻ എബിൻ (23), കണ്ണാറ മുണ്ടക്കത്താഴം ഓലിക്കൽ വീട്ടിൽ പോൾസൻ (33), കാർ യാത്രക്കാരൻ കോട്ടയം സ്വദേശി എബിൻ എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ബൈക്ക് ഓടിച്ചിരുന്ന എബിൻ കിഷോറിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പോൾസനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ (വ്യാഴം) രാത്രി എട്ടരയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ഹോട്ടലിലേയ്ക്ക് തിരിച്ചപ്പോൾ പിന്നാലെ വന്ന ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം.

0 Comments