പട്ടിക്കാട്. മദർ ഹൈ ടെക് ലാബിൽ ലയൺസ് ക്ലബ്ബ് ഓഫ് തൃശൂർ തമ്പുരാൻസിന്റെ സഹകരണത്തോടെ സൗജന്യ പ്രമേഹ പരിശോധന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ നിർവഹിച്ചു. ജീവീതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഈ ഈ കാലഘട്ടത്തിൽ രോഗികൾക്ക് സഹായകമായ നിലയിൽ ഇത്തരം പദ്ധതികൾ ആരംഭിക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് കെ.കെ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ.എം. അഷറഫ്, ഡയബറ്റിസ് ജില്ലാ കോഓർഡിനേറ്റർ പ്രശാന്ത് മേനോൻ, സെക്രട്ടറി എ.ജി.നിശാന്ത്, മദർ ഹൈടെക് ലാബ് പ്രൊപ്രൈറ്റർ ഷാജി കെ. ഡേവിസ് എൻ.സി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലാബ് ടെക്‌നീഷ്യന്മാരായ ലിബി നിഖിൽ, അംബിക മോഹൻ, ഷെഫീന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


0 Comments