കായികമേളയിൽ മികച്ച നേട്ടം കൈവരിച്ച അമ്പിളി തോമസിനെ ആദരിച്ചു


കണ്ണാറ. കേരള സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ കായക മേളയിൽ സീനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ കണ്ണാറ സ്വദേശിനി അമ്പിളി തോമസിനെ സിപിഎം ചീനിക്കടവ് ബ്രാഞ്ച് ആദരിച്ചു. വാർഡ് മെമ്പർ രേഷ്മ സജീഷ്, എൻ.എസ് സഹജൻ, കെ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ക്ലാർക്കായ അമ്പിളി കണ്ണാറ കിടങ്ങൻ വീട്ടിൽ ലെനിന്റെ ഭാര്യയാണ്. മക്കൾ: ഇമ്മാനുവേൽ, നഥാനിയേൽ.



Post a Comment

0 Comments