താമരവെള്ളച്ചാൽ. പാണഞ്ചേരി പഞ്ചായത്തിലെ താമരവെള്ളച്ചാൽ വാർഡിൽ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച സഹായ ധനം വിതരണം ചെയ്തു. വാർഡിലെ നിർധനരായ രോഗികൾക്ക് ചികിത്സാസഹായ ധനം നൽകുന്നതിനായാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ഇതിലൂടെ സമാഹരിച്ച 91,140 രൂപ അർഹരായ 17 പേർക്ക് വിതരണം ചെയ്തു. വാർഡ് മെമ്പർ അജിത മോഹൻദാസ് അധ്യക്ഷയായ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സഹായധനവിതരണം ഉദ്ഘാടനം ചെയ്തു. സഹായ പദ്ധതിയുടെ ചെയർമാൻ സജി താന്നിക്കൽ, ട്രഷറർ പ്രേമ ഭാസ്‌കരൻ, പ്രോഗ്രാം കോഓർഡിനേറ്റർ ബിജു ജോൺ, കൺവീനർ വിൽസൻ ചുങ്കത്ത്, എ.ടി. യാക്കോബ്, കെ.ടി. സജി, ഊരു മൂപ്പൻ ടി.സി. വാസു, രമേശ്, ഷാജി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
.jpeg)

0 Comments