മണ്ണുത്തി. മാടക്കത്തറയിൽ കാർ തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവെച്ച് സ്വർണ്ണവും പണവും മൊബൈലും മോഷ്ടിച്ച സംഘത്തിലെ പ്രതിയെ വിയ്യൂർ പോലീസ് എസ്ഐ കെ.സി. ബൈജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കേസിലെ രണ്ടാം പ്രതി പാടൂക്കാട് അന്തിമുളങ്കാട് വീട്ടിൽ വിജയൻ്റെ മകൻ ഹരികൃഷ്ണൻ (26) എന്നയാളെയാണ് പിടികൂടിയത്.
നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ആന പാപ്പാൻ ആയി ജോലി ചെയ്തിരുന്ന ഇയാളെ ആനരവി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നെന്മാറയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ വിയ്യൂർ പോലീസിൻ്റെ പിടിയിലായത്. പാലക്കാട് ജില്ല കേന്ദ്രീകരിച്ച് നടത്തിയ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. ഒന്നാം പ്രതി അനുരാഗിനെ നേരത്തെ പിടികൂടിയിരുന്നു.
വിയ്യൂർ ജൂനിയർ എസ്.ഐ. അനിൽകുമാർ, സിപിഒ അനിൽകുമാർ, ശ്രീജിത്ത് ശ്രീധർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.


0 Comments