ചുവന്നമണ്ണിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം: കേരള കോൺഗ്രസ്സ് (എം)


പട്ടിക്കാട്. അപകടങ്ങൾ തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ചുവന്നമണ്ണ് സെന്ററിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് പണിയാൻ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ചുവന്നമണ്ണിൽ ചേർന്ന കേരള കോൺഗ്രസ്സ്(എം) പാണഞ്ചേരി മണ്ഡലം 5, 6 വാർഡുകളുടെ പ്രവർത്തകയോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കേരള കോൺഗ്രസ്സ് (എം) ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. 

ജില്ലാ സെക്രട്ടറി തോമസ് മായാലി, നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് മുതുകാട്ടിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ഡി റോയ്, ജോസ് മുട്ടത്തു കാട്ടിൽ, എം.പി വിൽസൻ, മണ്ഡലം ജന.സെക്രട്ടറി ബൈജു വർഗീസ്, ഏല്യാസ് വി.പി., സന്ധ്യ ബിനോജ്, വാർഡ് പ്രസിഡന്റുമാരായ രാമചന്ദ്രൻ കെ, സലീം മുടിക്കോട്, ഐസക് എം.ജെ., ബിജു തുരുത്തൽ, ഷാജു, റെജി ജേക്കബ്, എന്നിവർ പ്രസംഗിച്ചു. പാർട്ടിയുടെ സീനിയർ മെമ്പറായ ഭാസ്‌കരൻ ആചാരിയെ യോഗത്തിൽ ആദരിച്ചു. വാർഡ് പ്രസിഡണ്ട് ബിനോജ് വി.വി. പതാക ഉയർത്തി. 

പാർട്ടിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ജോസഫ് മലകാവുക്കലിനു നൽകി ഉദ്ഘാടനം ചെയ്തു. സജി തൈക്കടവിൽ, തങ്കച്ചൻ ആറ്റുപുറം, ഡെൻസി കെ.ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments