ബഫർ സോൺ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു


പട്ടിക്കാട്: പാണഞ്ചേരി, പുത്തൂർ, നടത്തറ, മാടക്കത്തറ, പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ബഫർ സോണിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ ബഫർ സോൺ വിഷയത്തിൽ ജനങ്ങളെ വഞ്ചിതരാക്കരുതെന്നും  ആവശ്യപ്പെട്ടുകൊണ്ട് പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ കാര്യാലയത്തിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുൻ എംഎൽഎയും യുഡിഎഫ് തൃശ്ശൂർ ജില്ലാ ചെയർമാനുമായ എംപി വിൻസെന്റ് ധർണ ഉദ്ഘാടനം ചെയ്തു. 

മനുഷ്യനെയും പരിസ്ഥിതിയെയും ഒരുമിച്ച് സംരക്ഷിച്ചു പോകേണ്ടത് ഓരോ ജനാധിപത്യ സർക്കാരിന്റെയും ചുമതലയാണെന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ ജനഹിതം മാനിച്ചുകൊണ്ടാണ് ബഫർ സോൺ വിഷയത്തിൽ സർക്കാരുകൾ നിലപാടുകൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനഹിതം മാനിച്ചുകൊണ്ടുള്ള പുതിയ സർവ്വേ നടത്തി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനങ്ങൾക്കൊപ്പം നിന്ന് തൃശ്ശൂർ ജില്ലാ യുഡിഎഫ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഡിസിസി ജനറൽ സെക്രട്ടറി  എം എൽ ബേബി, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ബാബു തോമസ്, എം.യു. മുത്തു, ബിന്ദു കാട്ടുങ്ങൽ, കെ.പി. ചാക്കോച്ചൻ, അഡ്വ: അജി, ജേക്കബ് പോൾ, കെ.എൻ. വിജയകുമാർ, ടി.എസ്. മനോജ് കുമാർ, ജിത്ത് ചാക്കോ, ഷിബു പോൾ, സി.വി. ജോസ്, റോയ് തോമസ്, രാജേഷ് കുളങ്ങര, മിനി വിനോദ്, ജിന്നി ജോയ്, പ്രവീൺ രാജു, കെ എം പൗലോസ്, ഷൈജു കുര്യൻ, എ സി മത്തായി, തിമോത്തി പാർലികാടൻ, ശ്രീജു സി എസ്, റെജി പി പി, സജി താണിക്കൽ, എം ജി രാജൻ, ടിറ്റോ തോമസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments