പട്ടിക്കാട്: ചിറക്കുന്ന് പ്രണവം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വീനീഷ് മെമ്മോറിയൽ ഒന്നാമത് ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റിൽ സോക്കർ ഷോട്ട് ചെമ്പൂത്ര ജേതാക്കളായി. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷൈലജ വിജയകുമാർ, പ്രവാസി ജോബ് ചീരൻ, ക്ലബ്ബ് പ്രസിഡൻറ് റിജീഷ് കെ.കെ., സെക്രട്ടറി വിനോദ് എൻ.ടി, ഫുട്‌ബോൾ ടൂർണ്ണമെൻറ് ചെയർമാൻ വിഷ്ണു, ട്രഷറർ അജിത്ത് പി.വി, ക്ലബ്ബ് അംഗങ്ങളായ റെനീഷ് കെ രവീന്ദ്രൻ, വിശാഖ് തുടങ്ങിയവർ നേതൃത്വം നൽകി. 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ജോൺസൺ വൈദ്യർ മെമ്മോറിയൽ ട്രോഫിക്ക് സോക്കർ ഷോട്ട് ചെമ്പൂത്രയും പ്രണവം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് റേണ്ണഴ്‌സ് ട്രോഫിക്ക് യുവദർശൻ ചെമ്പൂത്രയും അർഹരായി. വെട്രൻസ് മത്സരത്തിൽ യുവദർശൻ ചെമ്പൂത്ര വിജയികളായി. വിജയികൾക്കുള്ള സമ്മാനദാനം വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബുകൊള്ളന്നൂരും ജോബ് ചീരനും ചേർന്ന് നിർവഹിച്ചു.


0 Comments