പട്ടിക്കാട്. സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മൂന്ന് വ്യക്തിഗത ഇനത്തിൽ രണ്ടു സ്വർണ്ണവും ഒരു വെങ്കലവും ഒരു ഗ്രൂപ്പിനത്തിൽ സ്വർണ്ണവും കരസ്ഥമാക്കിയ വഴക്കുംപാറ സ്വദേശിനി അശ്വതി മനോജിനെ സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, ബിജു വർഗീസ്, വിൽസൺ ചെമ്പനാൽ, ബ്രാഞ്ച് സെക്രട്ടറി ജിജോ പി.വി., ഡിവൈഎഫ്‌ഐ സെക്രട്ടറി ലിബിൻ മറ്റു അംഗങ്ങൾ, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments