പഞ്ചായത്ത് കുടുംബശ്രീ ജാഗ്രത സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇരുചക്ര റാലി സംഘടിപ്പിച്ചു


പട്ടിക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന നവ ചേതന ജെൻഡർ ക്യാമ്പയിനിന്റെ ഭാഗമായി പാണഞ്ചേരി കുടുംബശ്രീ ജൻഡർ റിസോഴ്‌സ് സെന്ററിന്റെയും ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ ടൂവീലർ റാലി സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. രവിന്ദ്രൻ ബൈക്ക് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി വിഷയാവതരണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. അനിത, ഇ.ടി. ജലജൻ, പഞ്ചായത്തംഗം അനീഷ് മേക്കര, വൈസ് ചെയർപേഴ്‌സൺ മിനി ജോണി, സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments