സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ അശ്വതി മനോജിന് മികച്ച നേട്ടം


പട്ടിക്കാട്. തിരുവനന്തപുരത്ത് നടന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജിന്റെയും രശ്മിയുടെയും മകൾ അശ്വതി മനോജിന് മികച്ച നേട്ടം. സബ് ജൂനിയർ വിഭാഗത്തിൽ ലോങ് ജംബ്, ഹാർഡിൽസ്, റിലേ എന്നീ മത്സരങ്ങളിൽ സ്വർണ്ണവും 100 മീറ്റർ ഓട്ടത്തിൽ വെങ്കലവുമാണ് അശ്വതി സ്വന്തമാക്കിയത്. തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ആരതിയാണ് സഹോദരി. 




Post a Comment

0 Comments