പീച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സ്ഥിരം സേവനം ഉറപ്പാക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ


പട്ടിക്കാട്. പീച്ചി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സ്ഥിരം സേവനം ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങൾ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് കണ്ണാറ വാർഡ് മെമ്പർ രേഷ്മ സജീഷ്, താരമവെള്ളച്ചാൽ വാർഡ് മെമ്പർ അജിത മോഹൻദാസ്, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ എന്നിവർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന് നിവേദനം നൽകി. നിലവിലെ ഡോക്ടർക്ക് ഒല്ലൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചുമതല ഉള്ളതിനാൽ സ്ഥിരമായി  പീച്ചിയിൽ എത്താൻ സാധിക്കുന്നില്ലെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസേന 150ൽ അധികം രോഗികൾ ഇവിടെ എത്തുന്നുണ്ട്. പഞ്ചായത്ത് ഇടപെട്ട് ഡോക്ടറുടെ സേവനം സ്ഥിരമായി പീച്ചിയിൽ ലഭ്യമാക്കണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.


Post a Comment

0 Comments