ബഫർ സോൺ ആശങ്ക: പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബാബു തോമസ്

പട്ടിക്കാട്. ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് ബാബു തോമസ് പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെട്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങൾ എടുക്കണം എന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ബഫർ സോൺ മേഖലയിൽ ഉൾപ്പെടുന്നതിനാൽ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ആശങ്കയിൽ ആണെന്നും അത് പരിഹരിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്നും ബാബു തോമസ് പറഞ്ഞു. മാത്രമല്ല സ്ഥലം എംഎൽഎയും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ രാജൻ ഇക്കാര്യത്തിൽ ഇതുവരെ അനുകൂലമായ പ്രതികരണം നൽകിയിട്ടില്ല എന്നും പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ അദ്ദേഹം തയ്യാറാകണമെന്നും ബാബു തോമസ് പറഞ്ഞു. വന്യമൃഗ ശല്യം കൊണ്ട് പൊറുതിമുട്ടുന്ന പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾ ബഫർ സോൺ എന്ന വിഷയവുമായി ബന്ധപ്പെട്ട് മാനസികമായി സംഘർഷങ്ങൾ അനുഭവിക്കേണ്ടി വരുന്നതായും സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments