അഗതികൾക്കൊപ്പം പീച്ചി ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷം

പൂവൻചിറ.  കരിസ്മ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് തിരുപ്പിറവിയുടെ സന്ദേശം പങ്കുവെക്കുകയാണ് പീച്ചി ലയൺസ് ക്ലബ്ബ് പ്രവർത്തകർ. ക്രിസ്മസ് ദിനമായ ഞായറാഴ്ച  ക്ലബ്ബിന്റ സ്ഥാപക പ്രസിഡന്റ് ബാബു കൊള്ളന്നൂരും അംഗങ്ങളും ചേർന്ന്  കരിസ്മയിലെ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ച്  സന്തോഷം പങ്കുവച്ചു. പലവ്യഞ്ജനങ്ങളും കേക്കുകളും ആശ്രമത്തിനു സമ്മാനിച്ചു.  പീച്ചിയിലെ ആശ്രമത്തിനും ആൽപ്പാറയിലെ ഒരു നിർധന കുടുംബത്തിനും പലവ്യഞ്ജനങ്ങളും കേക്കുകളും നൽകി. 

ക്ലബ്ബ് പ്രസിഡന്റ് റോയ് നൈനാൻ, സെക്രട്ടറി ഉലഹന്നാൻ, മുൻ പ്രസിഡന്റ് റോയ് കെ. ദേവസി, മുൻ സെക്രട്ടറി കെ.ജി. കുര്യാക്കോസ്, അജിത്ത് കല്ലറ, സിജോ ജോർജ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments