വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം മതിൽക്കെട്ടിന് ഉള്ളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

പട്ടിക്കാട്. അജ്ഞാത വാഹനം ഇടിച്ച വൈദ്യുതി പോസ്റ്റ് വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രം മതിൽക്കെട്ടിനുള്ളിലേക്ക് ഒടിഞ്ഞുവീണു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം ഉണ്ടായിട്ടുള്ളത്. മറ്റൊരു അപകട സ്ഥലത്തേക്ക് പോകാൻ ഇറങ്ങിയ 108 ആംബുലൻസ് ജീവനക്കാരാണ് വൈദ്യുതി പോസ്റ്റ് തകർന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ കെഎസ്ഇബി ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. 

രാത്രി സമയങ്ങളിൽ നിരവധി വാഹനങ്ങൾ പ്രദേശത്ത് സർവീസ് റോഡിനോട് ചേർന്ന് നിർത്തിയിടാറുള്ളതാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമീപത്തെ ഹോട്ടലിൽ അയ്യപ്പ ഭക്തന്മാർ ഉൾപ്പെടെ നിരവധി ആളുകൾ എത്താറുണ്ട്. എന്നാൽ അപകടം നടന്ന സമയത്ത് ആരും പ്രദേശത്ത് ഉണ്ടാകാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയതായാണ് പ്രാഥമിക നിഗമനം.



Post a Comment

0 Comments