പട്ടിക്കാട്. വാണിയമ്പാറ ഗ്രാമീണ വായനശാലയിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജി. ജയപ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. 'ഇന്ത്യൻ ഭരണഘടനയുടെ ദർശനം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അധ്യാപകനും പത്രപ്രവർത്തകനുമായ എം.ജെ. സിജു വിഷയാവതരണം നടത്തി. പ്രസിഡന്റ് അഡ്വ: സി.കെ. ഭാസ്‌കരൻ അധ്യക്ഷനായിരുന്നു. സജിത. സി.വി., എം.എ. മൊയ്തീൻകുട്ടി, ജോയ് പൂവ്വത്തിങ്കൽ, എം.എം. റെഞ്ചി, വിഷ്ണു രവീന്ദ്രൻ, സി.വി. സകേഷ്, എം.എം. ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അവബോധം പുതിയ തലമുറക്ക് കൂടി പകർന്നു നൽകുകയും ഭരണഘടനയുടെ അന്തസത്ത കാത്ത് സൂക്ഷിക്കുന്നതിനുള്ള ജാഗ്രത ഓർമിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം ഗ്രാമീണ വായനശാലയിൽ ചരിത്രോത്സവം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.


0 Comments