പട്ടിക്കാട്. സെ. സേവിയേഴ്സ് ഫൊറോന പള്ളിയിലെ ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷ ചടങ്ങുകൾക്കും തിരുക്കർമ്മങ്ങൾക്കും വികാരി ഫാ. ജിജോ വള്ളുപാറ നേതൃത്വം നൽകി. പാതിരാവിൽ ഉണ്ണിയേശുവിന്റെ രൂപവുമായി വിശ്വാസികൾ ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം വെച്ചു. തുടർന്ന് തിരുസ്വരൂപം അൾത്താരയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ പുൽക്കൂട്ടിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പള്ളിയങ്കണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരോൾ ഗാനാലാപനം, ബാൻഡ് മേളം, ദീപാലങ്കാരങ്ങൾ, ക്രിസ്തുമസ് ട്രീ സെൽഫി കോർണർ തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരുന്നു.

.jpeg)
0 Comments