കണ്ണാറ. നിലാവുറങ്ങാത്ത ഒല്ലൂർ എന്ന പദ്ധതിയുടെ ഭാഗമായി കണ്ണാറയിൽ ചിനിക്കടവ് കപ്പേളയ്ക്ക് സമിപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മൂന്നുലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ലൈറ്റിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായി. കപ്പേള മുതൽ 300 മീറ്ററോളം ദൂരം തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ രാത്രിയിൽ വഴിയാത്രക്കാർ വലിയ ബുദ്ധിമുട്ടിൽ ആയിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. ഇത് കണ്ണാറ വാർഡിലെ ആദ്യ ഹൈമാസ്റ്റ് ലൈറ്റ് ആണ്. പൂവൻചിറ വാർഡ് മെമ്പർ പി.എ. ദീപു, സി.പി.ഐ.എം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ, കെ. കെ. സുബ്രഹ്മണ്യൻ, സോമൻ കൊളപ്പാറ, എൻ.എസ്. സഹജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments