പ്രസംഗ കലയിൽ നേട്ടം സ്വന്തമാക്കി ദേവപ്രിയ


പട്ടിക്കാട്.  ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോൽത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി സി.ജെ ദേവപ്രിയ സെക്കൻഡ് എ ഗ്രേഡ് സ്വന്തമാക്കി. വാക്ചാതുരികൊണ്ട് ശ്രോതാക്കളുടെ മനസ്സ് കിഴടക്കിയിരിക്കുകയാണ് പൂവൻചിറ ചിന്നങ്ങത്ത് ജയൻ, മനീഷ ദമ്പതികളുടെ മകളായ ഈ കൊച്ചു മിടുക്കി. കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ വെച്ചാണ് ഡിസംബർ 16, 17 തിയതികളിലായി ഭാരതീയ വിദ്യാനികേതൻ 22-ാം  ജില്ലാ കലോത്സവം 'സാരസ്വതം' നടന്നത്.



Post a Comment

0 Comments