'ബ്രൂക്കേ' പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സപ്തദിന ക്യാമ്പ് തുടങ്ങി

പീച്ചി. ഡിസംബർ 26 മുതൽ ജനുവരി 1 വരെ പീച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പ്  ' ബ്രൂക്കേ' പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലബാർ എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് 213 മായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. . 'ലഹരിമുക്ത യുവകേരളം' എന്ന ആശയത്തെ മുൻനിർത്തിയാണ് ക്യാമ്പിലെ  പ്രവത്തനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. 50 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

പ്രോഗ്രാം  ഓഫീസർ സി.വി. ജെയ്സൺ അധ്യക്ഷനായി. വാർഡ് മെമ്പർ ബാബു തോമസ് മുഖ്യാതിഥിയായിരുന്നു. എസ്.എം.സി ചെയർമാൻ സജി താന്നിക്കൽ, സീനിയർ അസിസ്റ്റൻ്റ് വി. സുകുമാരൻ, ക്യാമ്പിന്റെ വളണ്ടിയർ സെക്രട്ടറിമാരായ എ.ജിഷ്‌ണു, കെ.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments