പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് നൽകുന്ന കലണ്ടറിന്റെ പ്രകാശനം നടത്തി. പട്ടിക്കാട് വ്യാപാരി ഭവനിൽ വെച്ച് ചേർന്ന അർദ്ധ വാർഷിക പൊതുയോഗവും കലണ്ടറിന്റെ പ്രകാശനവും യൂണിറ്റ് പ്രസിഡന്റ് പി.വി. ജോബി നിർവഹിച്ചു. വ്യാപാരികൾക്കു വേണ്ടിയുള്ള വിവിധ ക്ഷേമ പദ്ധതികൾക്കും തുടക്കം കുറിച്ചു. സംഘടനയിലെ അംഗങ്ങളുടെ സ്ഥാപനങ്ങളിലൂടെ സൗജന്യമായി നൽകുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന 'ലക്കി ഡ്രോ സമ്മാനപ്പെരുമഴ' പദ്ധതി തുടങ്ങാനും യോഗത്തിൽ തീരുമാനിച്ചതായി പ്രസിഡന്റ് ജോബി പറഞ്ഞു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ എ.ജെ. തോംസൺ എന്നിവർ പ്രസംഗിച്ചു.


0 Comments