പട്ടിക്കാട്. ജീവിതവും ഊർജ്ജാവബോധവും എന്ന ലക്ഷ്യത്തോടെ ഇസാഫ് ഫൗണ്ടേഷനും, എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും ചേർന്ന് നടത്തിയ ഊർജ്ജ കിരൺ 2022-2023 ന്റെ ഭാഗമായുള്ള ഊർജ്ജ സംരക്ഷണ റാലിയും അവബോധന സെമിനാറും റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജലവൈദ്യുത പദ്ധതികൾ അപ്രയോഗികമായി വരുന്ന സാഹചര്യത്തിൽ സോളാർ വൈദ്യുതി ഉൽപാദനം പ്രതീക്ഷ പകരുന്നതാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. എനർജി മാനേജ്‌മെന്റ് സെന്റർ പ്രതിനിധി പി.ജെ. മാത്യു സെമിനാറിന് നേതൃത്വം നൽകി. പട്ടിക്കാട് ഇലക്ട്രിസിറ്റി വിഭാഗം എഇ ഷിബു, പീച്ചി എസ്‌ഐ. എ.ഒ. ഷാജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, വനിത സ്വയം തൊഴിൽ സംരംഭകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments