വാണിയംപാറ. എഐവൈഎഫ് പാണഞ്ചേരി മേഖല ഇടക്കാല സമ്മേളനം വാണിയംപാറ പാൽ സൊസൈറ്റി ഹാളിൽ നടന്നു. എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേകം നിർദ്ദേശപ്രകാരമാണ് ഇടക്കാല സമ്മേളനങ്ങൾ നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി, സിപിഐ മണ്ഡലം കമ്മറ്റി അംഗം വി.എ. മൊയ്ദീൻ, വാണിയംപാറ ബ്രാഞ്ച് സെക്രട്ടറി പി.ആർ. കൃഷ്ണൻ, പ്രസാദ് പുളിക്കൻ, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ യാത്രകാർക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ടോൾ പിരിവ് നടത്തുന്ന കരാർ കമ്പനിയുടെ അനാസ്ഥ അവസാനിപ്പിക്കണം, പ്രദേശത്തെ ജനങ്ങൾക്ക് സൗജന്യ പാസ് നിർത്തലാക്കാൻ ശ്രമിക്കുന്ന കരാർ കമ്പനിയുടെ തീരുമാനം പിൻവലിക്കണം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി സെക്രട്ടറി അശ്വിൻ, പ്രസിഡന്റ് നിജു, വൈസ് പ്രസിഡന്റ് രമ്യ രാജേഷ്, അമൽ, ജോ.സെക്രട്ടറി. അനിൽ, രഞ്ജിത്ത് എന്നിവരടക്കം 19 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.


0 Comments