അങ്കണവാടികളിൽ നിർമ്മിച്ച കുഴൽ കിണറുകളുടെ യീൽഡ് ടെസ്റ്റിംഗ് ആരംഭിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിർമ്മിച്ച കുഴൽ കിണറുകളുടെ യീൽഡ് ടെസ്റ്റിംഗ്  ആരംഭിച്ചു. കുടിവെള്ള ദൗർലഭ്യം നേരിടുന്ന 10 അങ്കണവാടികളിലാണ്  കുഴൽ കിണറുകൾ നിർമ്മിച്ച് മോട്ടർ സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ഭൂചല വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തമ്പുരാട്ടിപ്പറമ്പ് അങ്കണവാടിയിലാണ് യീൽഡ് ടെസ്റ്ററിംങ്ങ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തംഗം എം.ജെ. അനീഷ്, ഡ്രില്ലിംഗ് അസിസ്റ്റന്റ് പ്രദീപ്, അങ്കണവാടി വർക്കർ ഓമന,  വെൽഫയർ കമ്മിറ്റി അംഗം മാത്തുക്കുട്ടി, ലിജോ, കുമാരി എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments