പ്രവീണയുടെ ചികിത്സ സഹായം: യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.


പട്ടിക്കാട്. അപൂർവ രോഗം പിടിപെട്ട് ചികിത്സയിലായ പ്രവീണ മുരളീധരന്റെ ചികിത്സ ധന ശേഖരണാർത്ഥം യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫൈവ്‌സ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് നടത്തിയ വകയിൽ 45000 രൂപ പ്രവീണയുടെ ചികിത്സാ ചിലവിലേക്കായി, പ്രവീണയുടെ അച്ഛൻ മുരളീധരന് കോൺഗ്രസ് പീച്ചി, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ്മാരായ ബാബു തോമസ്, കെ.പി. ചാക്കോച്ചവൻ എന്നിവർ ചേർന്ന് കൈമാറി. ലവിങ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോൾകാസ്റ്റിൽ ടർഫ് സൗജന്യമായാണ് ടൂർണമെന്റ് നടത്തുന്നതിന് വിട്ടു നൽകിയത്. പീച്ചി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ തോമസ് പി കുരിയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു, ഭാരവാഹികളായ ജിഫിൻ ജോയി, സജാത് ഇബ്രാഹിം, ജിതിൻ മൈക്കിൾ, അർജുൻ ലാൽ, ബേസിൽ ജോർജ്, ലിംസൻ, ലിജോ ജോർജ്, ടൂർണമെന്റിൽ പങ്കെടുത്ത ടീം മാനേജേഴ്‌സ്, ക്യാപ്റ്റൻമാർ എന്നിവർ സന്നിഹിതരായിരുന്നു. ടൂർണ്ണമെന്റ് വിജയികൾക്കുള്ള വിന്നേഴ്‌സ് ട്രോഫി സ്പാനിഷ് ബോയ്‌സ് പയ്യനവും, റന്നേഴ്‌സ് ട്രോഫി യുവദർശൻ ചെമ്പൂത്രയും നേടി.



Post a Comment

0 Comments