ജലനിധിയിൽ വിജിലൻസ് പരിശോധന


പട്ടിക്കാട്. ജലനിധി പീച്ചി എസ്.എൽ.ഇ.സി യുടെ പട്ടിക്കാടുള്ള ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്വകാര്യ വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് പരിശോധന നടക്കുന്നത് എന്നറിയുന്നു.  ജലനിധിയുടെ 2016 മുതലുള്ള അക്കൗണ്ടുകളാണ് കഴിഞ്ഞദിവസം വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.  മയിലാട്ടുംപാറയിലെ ജലശുദ്ധീകരണ പ്ലാന്റിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ എട്ടു മാസത്തോളമായി ജലനിധിയുടെ കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.



Post a Comment

0 Comments