പട്ടിക്കാട്. വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ച് ഫുട്ബാൾ പ്രേമികൾക്ക് മത്സരങ്ങൾ കാണാൻ അവസരം ഒരുക്കുകയാണ് താണിപാടത്തെ ഒരു പറ്റം യുവാക്കൾ. താണിപ്പാടം ലൈഫ് ഗാർഡനിൽ 12 അടി വലിപ്പമുള്ള സ്‌ക്രീനാണ് ഇതിനായി അവർ ഒരുക്കിയിട്ടുള്ളത്. മജീദ് വലി യകത്ത്, കെ.ആർ. ബിനു, കെ.എസ്. ബെന്നി, എൻ.എസ് സുധി, വി.എം. നസീർ, സുബിൻ, ഷൈൻ എലിയാ സ്, ജിജു, ഷക്കീർ, ജോസ്, റോബിൻസൺ, സുനിൽ, കെ.സി. അഖിൽ എന്നിവർ നേതൃത്വം നൽകി.

0 Comments