പാണഞ്ചേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു


പട്ടിക്കാട്.  2023-2024 സാമ്പത്തിക വർഷത്തെ വികസന പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പ്രസിഡന്റ് പി.പി രവീന്ദ്രൻ  അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. കൃഷി, മൃഗ സംരക്ഷണം, ക്ഷീരവികസനം ജൈവ വൈവിധ്യം, ദുരന്തനിവാരണം എന്നിവയുൾപ്പെടെ 15 വർക്കിംഗ് ഗ്രൂപ്പുകളാണ് ഉള്ളത്. പഞ്ചായത്ത് പ്രസിഡന്റാണ് വർക്കിംഗ് ഗ്രൂപ്പുകളുടെ ചെയർമാൻ. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം കെ.പി. ചാക്കോച്ചൻ, സെക്രട്ടറി പി.ആർ. ജോൺ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments