പീച്ചി സ്‌കൂളിലെ ത്രിദിന എസ്.പി.സി ക്യാമ്പ് സമാപിച്ചു


പീച്ചി. സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യമുയർത്തി പീച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിവന്ന ത്രിദിന എസ്.പി.സി ക്യാമ്പ് സമാപിച്ചു.  പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ സമാപന യോഗം  ഉദ്ഘാടനം ചെയ്തു.  എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന മേന്മയും മൂല്യവുമുള്ള ജീവിതം പുലർത്താൻ ഉതകുന്ന വികസന പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എസ്.പി.സി പി.ടി.എ പ്രസിഡന്റ് സജി താന്നിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബാബു തോമസ്, പി.ടി.എ പ്രസിഡന്റ് മുബീന നസീർ, ഡ്രിൽ ഇൻസ്ട്രക്ടർ എ.അനിൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ് ശോഭ, കേഡറ്റ് സൂര്യനന്ദ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ എസ്.പി.സി സി.പി.ഒ മാരായ വി.സുകുമാരൻ മാസ്റ്റർ, എം.പി സജിത ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


Post a Comment

0 Comments