ബഫർ സോൺ: പീച്ചി വാർഡിൽ പ്രൊഫോർമ അപേക്ഷാ ഫോമുകൾ വിതരണം ചെയ്തു


പീച്ചി. പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി വാർഡിൽ വാർഡ് മെമ്പർ ബാബു തോമസിന്റെ നേതൃത്വത്തിൽ ബഫർ സോൺ പട്ടികയിൽ ഉൾപ്പെട്ട സ്ഥലം ഉടമകൾക്ക് അപേക്ഷാഫോമുകൾ വിതരണം ചെയ്തു. പീച്ചി ഡാമും അതിനോട് ചേർന്ന് കിടക്കുന്ന കാർഷിക മേഖലയും ജനവാസ മേഖലയും ഉൾപ്പെടുന്ന പീച്ചി വാർഡിലെ ജനങ്ങൾ ബഫർ സോണിൽ പെടുന്നതോടെ ദുരിതക്കയത്തിലാകുമെന്ന് ബാബു തോമസ് പറഞ്ഞു. ടൂറിസം മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ഇത് തിരിച്ചടിയാകും. ഈ പ്രദേശങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കി കിട്ടുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാബു തോമസിനൊപ്പം കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ, ആന്റണി ചിറ്റിലപ്പിള്ളി, വിനോദ് തേനംപറമ്പിൽ, യാക്കോബ് പയ്യപ്പിള്ളി എന്നിവരും അപേക്ഷാഫോമുകളുടെ വിതരണത്തിൽ പങ്കെടുത്തു.



Post a Comment

0 Comments