കണ്ണാറ. തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ തെങ്ങ് വീണ് കമ്പനിപ്പടിയിൽ വീടിന് കേടുപാട് സംഭവിച്ചു. കണ്ണാറ കമ്പനിപ്പടി സമന്യനഗറിൽ അറക്കൽ ബാബുരാജിന്റെ വീടിന് മുകളിലാണ് സമീപവാസിയുടെ തെങ്ങ് വീണത്. അപകടത്തിൽ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. എന്നാൽ വീട്ടുകാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വാർഡ് മെമ്പർ സുശീല രാജൻ സ്ഥലം സന്ദർശിച്ചു.
0 Comments