ചുവന്നമണ്ണിൽ ഫുട് ഓവർ ബ്രിഡ്ജ് വേണം: ജില്ല കളക്ടർക്ക് നിവേദനം നൽകി

ചുവന്നമണ്ണ്. ദേശീയപാതയിൽ ചുവന്ന മണ്ണ് സെന്ററിൽ വാഹനാപകടങ്ങളും മരണങ്ങളും പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്. ഈ ഭാഗത്ത് ദേശീയപാത കുറുകെ കടക്കേണ്ടിവരുന്ന കാൽനടക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അവർ തൃശ്ശൂർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ല സെക്രട്ടറി ബേബി നെല്ലിക്കുഴി, ജില്ല കമ്മറ്റി അംഗം സി.ഡി. റോയി, നിയോജക മണ്ഡലം സെക്രട്ടറി റെജി ജേക്കബ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.



Post a Comment

0 Comments