ശ്രീനിവാസൻ മാസ്റ്റർക്ക് ഡോ. അംബേദ്കർ കലാശ്രീ ദേശീയ പുരസ്‌കാരം


പട്ടിക്കാട്. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ഡോ. അംബേദ്ക്കർ കലാശ്രീ നാഷ്ണൽ അവാർഡിന് പാണഞ്ചേരി പഞ്ചായത്ത് കണ്ണാറ ചീനിക്കടവ് സ്വദേശിയും നൃത്താധ്യാപകനുമായ തൃശ്ശൂർ ശ്രീനിവാസൻ മാസ്റ്റർ അർഹനായി. ഡിസംബർ 11ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ വെച്ച് ഭാരതീയ ദലിത് സാഹിത്യ അക്കാദമി പ്രസിഡന്റ് ഡോ. എസ്.പി സുമനക്ഷർ, മുൻ മഹാരാഷ്ട്ര എംഎൽഎ ബബ്ബൺറാവു ഖോലാപ് എന്നിവരിൽനിന്ന് പ്രശസ്തി പത്രവും ഉപഹാരവും ഏറ്റുവാങ്ങി. ഡോ. ജിതേന്ദ്രർ മനു, ഡോ. ജെയ് സുമനക്ഷർ എന്നിവരും സന്നിഹിതരായിരുന്നു. 40 വർഷത്തെ കലാജീവിതത്തിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി വിദ്യാർത്ഥികൾക്ക് മാസ്റ്റർ നൃത്ത പരിശീലനം നൽകിയിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ, ഹയർസെക്കൻഡറി  കലോത്സവങ്ങൾ, യൂണിവേഴ്‌സിറ്റി കലോത്സവങ്ങൾ, ഇന്റർസോൺ, മെഡിക്കൽ, നഴ്‌സിംഗ്, പോളിടെക്‌നിക് സംസ്ഥാന കലോത്സവങ്ങൾ എന്നിവയിൽ ശ്രീനിവാസൻ മാസ്റ്ററുടെ ശിഷ്യർ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  ഇതിൽ ഇന്റർപോളി സംസ്ഥാന കലോത്സവത്തിൽ 17 വർഷം തുടർച്ചയായി തിരുവാതിരക്കളി, സംഘനൃത്തം എന്നീ ഇനങ്ങളിൽ  നെടുപുഴ വിമൻസ് കോളേജിന് ഒന്നാം സ്ഥാനം നേടിക്കൊടുക്കാനും മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീനിവാസൻ മാസ്റ്റർ പട്ടിക്കാട് ഭരത കലാഞ്ജലി കലാക്ഷേത്രം എന്ന നൃത്ത സംഗീത  വിദ്യാലയം നടത്തി വരുന്നു.



Post a Comment

0 Comments